Dec 5, World Soil day

മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ

        ഇന്ന് ഡിസംബർ 5, ലോക മണ്ണ് ദിനം. മണ്ണിന് വേണ്ടിയും ഒരു ദിനം. എന്നതെയുമ്പോലെ ഞാൻ രാവിലെ കോളജിൽ എത്തുകയും ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് ബ്രേക്കിന് മുന്നേയുള്ള പീരിയഡ് ജോജു സാറിന്റെ ആയിരുന്നു. ഇന്നത്തെ ക്ലാസ്സിൽ സെമിനാർ അവതരണം ആയിരുന്നു.  സെമിനാർ കഴിഞ്ഞ ശേഷമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് എല്ലാവരും ചിന്തിക്കാനിടയായത്. കാരണം അപ്പോഴാണ് നാച്ചുറൽ സയൻസ് ഓപ്ഷണലിലെ വിദ്യാർത്ഥികൾ ഒരു soil exhibition ഒരുക്കിയിരിക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞത്. ജോജു സാറാണ് മൈക്കിലൂടെ അത് അനൗൺസ് ചെയ്തത്. തുടർന്ന് സാർ പറഞ്ഞ പ്രകാരം നമ്മളെല്ലാവരും മണ്ണിന്റെ ആ പ്രദർശനം കാണാൻ പോയി. വിവിധ തരം മണ്ണുകൾ അവർ ശേഖരിച്ച് വച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ ഓരോ ജില്ലയിലെയും വ്യത്യസ്തമായ മണ്ണുകൾ അവർ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഒപ്പം അഗസ്റ്റിൻ മാത്യു എന്ന റിസർച്ചർ കൊണ്ടുവന്ന ഒരു പരീക്ഷണവും അവർ ഒരുക്കിയിരുന്നു. M.Ed വിഭാഗം മേധാവി ആയിരുന്നു  മെഴുകുതിരി തെളിച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തത്. വളരെ പരിമിതമായ വസ്തുക്കളും സമയവും കൊണ്ട് നല്ല രീതിയിൽ എക്സിബിഷൻ നടത്താൻ അവർക്ക് സാധിച്ചു.

Popular posts from this blog

തുടക്കം......!

ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️