ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️

ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..

ലോക അഴിമതി വിരുദ്ധ ദിനമായ ഡിസംബർ 9 ന് അതുമായി ബന്ധപ്പെട്ടും അല്ലാതെയും ചില പ്രോഗ്രാമുകൾ കോളേജിൽ നടത്തുകയുണ്ടായയി. ആദ്യത്തെ പ്രോഗ്രാം നാച്ചുറൽ സയൻസ് ഓപ്ഷന്റെതായിരുന്നു. ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ചായിരുന്നു അവരുടെ പരിപാടി. അഴിമതി വിരുദ്ധ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് Decelaration of Hands on Wall എന്ന പേരിൽ വെള്ള പ്രതലത്തിൽ ചായത്തിൽ കൈകൾ മുക്കി പതിപ്പിക്കുകയായിരുന്നു . പ്രിൻസിപ്പൽ ഡോ. കെ. വൈ. ബെനഡിക് സർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജിലുള്ള എല്ലാവരും പരിപാടികൾ ഭാഗമായി. 
നാച്ചുറൽ സയൻസിന്റെ പരിപാടിക്ക് ശേഷം. സോഷ്യൽ സയൻസിന്റെ ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് പരിപാടി ആയിരുന്നു. വിചാരിച്ചതിലും അടിപൊളിയായി പരിപാടി നടത്താൻ സാധിച്ചു. ക്വിസിൽ ഒന്നാം സെമസ്റ്റർകാരുടെ പൂർണമാ പങ്കാളിത്തം ഉണ്ടായിരുന്നു. ക്വിസിൽ ഒന്നാം സ്ഥാനം ഇംഗ്ലീഷ്‌ വിഭാഗം കരസ്ഥമാക്കി, രണ്ടും മൂന്നും സ്ഥാനം മാത്‌സ്& ഫിസിക്കൽ സയൻസ് എന്നിവർ നേടി.
ഉച്ചക്ക് ഇംഗ്ലീഷ് അസോസിയേഷന്റെ നെതൃത്വത്തിൽ നടത്തിയ ട്രഷർ ഹണ്ട് പരിപാടി - WERIFESTERIA ആയിരുന്നു. വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്‌. കൈയിൽ കിട്ടിയ ഒരു ക്ലൂ വെച് ബാക്കിയുള്ളവ കണ്ടുപിടിക്കാനുള്ള ഓട്ടമായിരുന്നു എല്ലാവരും. ഒരു ക്ലാസ്സിൽ നിന്നും മൂന്ന് പേർ വീതം ടീം ആയി പങ്കെടുത്തു ഒടുവിൽ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേർന്ന് പ്രിൻസിപ്പൽന്റെ ഓഫീസിൽ പെട്ടിയുടെ താക്കോൽ കണ്ടെത്തി എത്തി ചേർന്നത് നാചുറൽ സയൻസിലെ സീനിയർ ചേച്ചിമാരായിരുന്നു. ഏതായാലും പൊതുവേ പരിപാടികളുടെ ഒരു ദിവസം ആയിരുന്നു. ഇത്തരത്തിലുള്ള പരിപാടികൾ നടത്താൻ ഞങ്ങളോടൊപ്പം കൂടെ നിന്ന പ്രിൻസിപ്പൽനോടും അധ്യാപകരോടും ഒത്തിരി സ്നേഹം....✨✨

Popular posts from this blog

തുടക്കം......!

Dec 5, World Soil day