ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️
ഒരു ദിനവും ഒത്തിരി പ്രോഗ്രാമും.. ലോക അഴിമതി വിരുദ്ധ ദിനമായ ഡിസംബർ 9 ന് അതുമായി ബന്ധപ്പെട്ടും അല്ലാതെയും ചില പ്രോഗ്രാമുകൾ കോളേജിൽ നടത്തുകയുണ്ടായയി. ആദ്യത്തെ പ്രോഗ്രാം നാച്ചുറൽ സയൻസ് ഓപ്ഷന്റെതായിരുന്നു. ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ചായിരുന്നു അവരുടെ പരിപാടി. അഴിമതി വിരുദ്ധ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് Decelaration of Hands on Wall എന്ന പേരിൽ വെള്ള പ്രതലത്തിൽ ചായത്തിൽ കൈകൾ മുക്കി പതിപ്പിക്കുകയായിരുന്നു . പ്രിൻസിപ്പൽ ഡോ. കെ. വൈ. ബെനഡിക് സർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജിലുള്ള എല്ലാവരും പരിപാടികൾ ഭാഗമായി. നാച്ചുറൽ സയൻസിന്റെ പരിപാടിക്ക് ശേഷം. സോഷ്യൽ സയൻസിന്റെ ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് പരിപാടി ആയിരുന്നു. വിചാരിച്ചതിലും അടിപൊളിയായി പരിപാടി നടത്താൻ സാധിച്ചു. ക്വിസിൽ ഒന്നാം സെമസ്റ്റർകാരുടെ പൂർണമാ പങ്കാളിത്തം ഉണ്ടായിരുന്നു. ക്വിസിൽ ഒന്നാം സ്ഥാനം ഇംഗ്ലീഷ് വിഭാഗം കരസ്ഥമാക്കി, രണ്ടും മൂന്നും സ്ഥാനം മാത്സ്& ഫിസിക്കൽ സയൻസ് എന്നിവർ നേടി. ഉച്ചക്ക് ഇംഗ്ലീഷ് അസോസിയേഷന്റെ നെതൃത്വത്ത...