ഡിസംബർ 1

ഇന്ന് ഡിസംബർ 1...ലോക എയ്ഡ്സ് ദിനം.

ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കുമല്ലോ ...രാവിലെ സ്റ്റീഫൻ സർന്‍റെ യോഗാ ക്ലാസോടുകൂടി ആരംഭിച്ച ഇന്നത്തെ ദിവസം അവസാനിച്ചത് എയ്ഡ്സ് ദിനമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ ആണ്. ഇന്ന് ലോക എയ്ഡ്സ് ദിനം ആയതുകൊണ്ട് തന്നെ കോളജിൽ അതുമായി ബന്ധപ്പെട്ട് ചെറിയൊരു പ്രോഗ്രാം ഉണ്ടായിരുന്നു.
           വൈകുന്നേരം 3 മണി മുതൽ 3:30 വരെ നടന്ന പ്രോഗ്രാമിൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.കോളേജ് പോർട്ടിക്കോയിൽ ആയിരുന്നു പ്രോഗ്രാം നടത്തിയത്.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജോജു സർ എയ്ഡ്സ് രോഗത്തെക്കുറിച്ച് ചെറിയൊരു പ്രഭാഷണം നടത്തി.എയ്ഡ്സ് രോഗം എങ്ങനെ ഉണ്ടാകുന്നു എന്നും, ഉണ്ടാകാനുള്ള സാധ്യതകൾ എന്താണെന്നും,അത് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ ആവശ്യമാണെന്നും സർ പറഞ്ഞു.
ഒപ്പം ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ എയ്ഡ്സ് ദിന പ്രമേയം  കൂടി പറഞ്ഞു തന്നു.ശേഷം പ്രിൻസിപ്പൽ ഡോ.K.Y.ബെനഡിക്ട് സർ എയ്ഡ്‌സിന്റെ പ്രതീകമായ ചുമന്ന റിബൺ എല്ലാവർക്കും നൽകി,ഒപ്പം വെളിച്ചത്തിന്റെ പ്രതീകമായ മെഴുകുതിരി കത്തിച്ച് അദ്ദേഹം എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലി തന്നു.
ശേഷം ആ കത്തിച്ച മെഴുകുതിരി എല്ലാവരും പോർട്ടികോയിൽ എയ്ഡ്സ് പ്രതീകമായ ചുമന്ന റിബൺ മാതൃകയിൽ കത്തിച്ചു വച്ചു. ഏതു പരിപാടിയും ഒരു ക്യാമറയിൽ പകർത്തുക പതിവായതുകൊണ്ട് തന്നെ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് എല്ലാവരും പിരിഞ്ഞത്..

Popular posts from this blog

തുടക്കം......!

ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️

Dec 5, World Soil day