ഫ്രഷേഴ്‌സ് ഡേ....✨



2022 ലെ 90 കാലഘട്ടം...

ചില ദിനങ്ങൾ നമ്മുടെ ജീവിതത്തെ കളർ ആക്കാറുണ്ട്. എന്നാൽ ഇന്നത്തെ ദിവസം ഒരു 'ബ്ലാക്ക് & വൈറ്റ് ' അനുഭൂതിയാണ് ഉണ്ടാക്കിയത്. അതു തന്നെയാണ് ഇന്നത്തെ ദിവസത്തെ കളർ ആക്കിയതും. സീനിയേഴ്സിന്റെ ആഗ്രഹപ്രകാരം ഞങ്ങൾ ഫസ്റ്റിയേഴ്സ് 90 കളിലെ വേഷമിട്ട് കോളേജ് സെമിനാർ ഹാളിൽ അണിനിരന്നത് പുതുമയുണർത്തുന്ന ഒരു അനുഭവം ആയിരുന്നു. നമ്മുടെ പ്രിയപ്പെട്ട സീനിയേഴ്സ് ഞങ്ങൾക്കു വേണ്ടി ഒരുക്കിയ ഫ്രഷേഴ്സ് ഡേ ... എന്റെ മനസ്സിലെ തിയോഫിലസ് എന്ന പുസ്തകത്തിലെ മറ്റൊരു അടയാളപ്പെടുത്തലാണ്.. തങ്ങൾക്കു ലഭിക്കാതെ പോയ ഫ്രഷേഴ്സ് ഡേ നമുക്ക് നല്കി ആസ്വദിച്ചു കൊണ്ട് ഏവരേയും ആനന്ദത്തിലാഴ്ത്തിയ സീനിയേഴ്സിനോട്  ഒരുപാട് സ്നേഹം♥️

Popular posts from this blog

തുടക്കം......!

ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️

Dec 5, World Soil day