Posts

വായനാദിനം....📖🖋️

Image
“വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും”                                       -കുഞ്ഞുണ്ണി മാഷ് ജൂൺ 19 വായനാദിനം, ഇന്ന് കോളേജിൽ മലയാളം വിഭാഗത്തിന്റെയും ഗണിത വിഭാഗത്തിന്റെയും പരിപാടികൾ നടന്നു.  മലയാളം വിഭാഗത്തിന്റെ പുസ്തക പ്രദർശനം വളരെ ഭംഗിയായി നടന്നു. പ്രദർശനം പ്രൊഫ: മായ ടീച്ചർ ഉദ്ഘാടനം ചെയ്തു.  മലയാളം വിഭാഗം കോളേജ്‌ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുകയുണ്ടായി  ഗണിത വിഭാഗത്തിന്റെ നേതൃത്വത്തിൽ "MOZHI" എന്ന് പേരുള്ള രസകരമായ പരിപാടി നടക്കുകയുണ്ടായി. എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടു വളരെ മനോഹരമായ ഒരു പരിപാടിയായിരുന്നു അത്..!

ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️

Image
ഒരു ദിനവും ഒത്തിരി പ്രോഗ്രാമും.. ലോക അഴിമതി വിരുദ്ധ ദിനമായ ഡിസംബർ 9 ന് അതുമായി ബന്ധപ്പെട്ടും അല്ലാതെയും ചില പ്രോഗ്രാമുകൾ കോളേജിൽ നടത്തുകയുണ്ടായയി. ആദ്യത്തെ പ്രോഗ്രാം നാച്ചുറൽ സയൻസ് ഓപ്ഷന്റെതായിരുന്നു. ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ചായിരുന്നു അവരുടെ പരിപാടി. അഴിമതി വിരുദ്ധ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് Decelaration of Hands on Wall എന്ന പേരിൽ വെള്ള പ്രതലത്തിൽ ചായത്തിൽ കൈകൾ മുക്കി പതിപ്പിക്കുകയായിരുന്നു . പ്രിൻസിപ്പൽ ഡോ. കെ. വൈ. ബെനഡിക് സർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജിലുള്ള എല്ലാവരും പരിപാടികൾ ഭാഗമായി.  നാച്ചുറൽ സയൻസിന്റെ പരിപാടിക്ക് ശേഷം. സോഷ്യൽ സയൻസിന്റെ ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് പരിപാടി ആയിരുന്നു. വിചാരിച്ചതിലും അടിപൊളിയായി പരിപാടി നടത്താൻ സാധിച്ചു. ക്വിസിൽ ഒന്നാം സെമസ്റ്റർകാരുടെ പൂർണമാ പങ്കാളിത്തം ഉണ്ടായിരുന്നു. ക്വിസിൽ ഒന്നാം സ്ഥാനം ഇംഗ്ലീഷ്‌ വിഭാഗം കരസ്ഥമാക്കി, രണ്ടും മൂന്നും സ്ഥാനം മാത്‌സ്& ഫിസിക്കൽ സയൻസ് എന്നിവർ നേടി. ഉച്ചക്ക് ഇംഗ്ലീഷ് അസോസിയേഷന്റെ നെതൃത്വത്തിൽ ന

Dec 5, World Soil day

Image
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ         ഇന്ന് ഡിസംബർ 5, ലോക മണ്ണ് ദിനം. മണ്ണിന് വേണ്ടിയും ഒരു ദിനം. എന്നതെയുമ്പോലെ ഞാൻ രാവിലെ കോളജിൽ എത്തുകയും ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് ബ്രേക്കിന് മുന്നേയുള്ള പീരിയഡ് ജോജു സാറിന്റെ ആയിരുന്നു. ഇന്നത്തെ ക്ലാസ്സിൽ സെമിനാർ അവതരണം ആയിരുന്നു.  സെമിനാർ കഴിഞ്ഞ ശേഷമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് എല്ലാവരും ചിന്തിക്കാനിടയായത്. കാരണം അപ്പോഴാണ് നാച്ചുറൽ സയൻസ് ഓപ്ഷണലിലെ വിദ്യാർത്ഥികൾ ഒരു soil exhibition ഒരുക്കിയിരിക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞത്. ജോജു സാറാണ് മൈക്കിലൂടെ അത് അനൗൺസ് ചെയ്തത്. തുടർന്ന് സാർ പറഞ്ഞ പ്രകാരം നമ്മളെല്ലാവരും മണ്ണിന്റെ ആ പ്രദർശനം കാണാൻ പോയി. വിവിധ തരം മണ്ണുകൾ അവർ ശേഖരിച്ച് വച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ ഓരോ ജില്ലയിലെയും വ്യത്യസ്തമായ മണ്ണുകൾ അവർ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഒപ്പം അഗസ്റ്റിൻ മാത്യു എന്ന റിസർച്ചർ കൊണ്ടുവന്ന ഒരു പരീക്ഷണവും അവർ ഒരുക്കിയിരുന്നു. M.Ed വിഭാഗം മേധാവി ആയിരുന്നു  മെഴുകുതിരി തെളിച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തത്. വളരെ പരിമിതമായ വസ്തുക്കളും സമയവും കൊണ്ട് നല്ല രീതിയ

പച്ചക്കറി തോട്ടത്തിന്റെ തുടക്കം

Image
നവംബർ 29 ചൊവ്വാഴ്ച രാവിലെ ആൻസി മിസ്സന്റെ ക്ലാസ്സ്‌ ആയിയുന്നു. തുടർന്ന് ജോജു സിറിന്റെ ക്ലാസിൽ മീഡിയയെ കുറിച്ചുള്ള ചർച്ചയുമോക്കെ കഴിഞ്ഞ് , ലഞ്ച് ബ്രേക്കിന് ശേഷം മായ മിസ്റ്റിനെ ക്ലാസ് കൂടി ഉണർന്നു. കുറച്ച് നേരം ലൈബ്രറി ഇരുന്ന ശേഷം ഒരു Social Swetting progamme ഉണ്ടായിരുന്നു മറ്റാന്നുമല്ല നാച്ചുറൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. പ്രിൻസിപ്പൽ ആദ്യ തൈ നട്ട് തുടക്കം കുറിച്ചു.  പിന്നെ ഞങ്ങൾ എല്ലവരും അധ്യാപകരും ഒക്കെ ചേർന്ന് കാബേജും, വഴുതനയും, മുളകും അങ്ങനെ കുറേ തൈകൾ നട്ടു.  പിന്നീടാണ് വിറക് പെറുക്കു അടുക്കും ഒക്കെ ആയിരുന്നു കോളേജിന്റെ മുന്നിൽ കിടന്ന വിറകുകൾ എല്ലാം പെറുക്കിയടുക്കി പാർക്കി ഗ് ഏരിയയിൽ കൊണ്ട് അടുക്കുക എന്നതായിരുന്നു task. എല്ലാവരും കൂടി ഒരുമിച്ച് നിന്നതു കൊണ്ട് ആ പണിയും എളുപ്പം തീർന്നു എല്ലാവരും കൂടി ഇങ്ങനെ ഓരോന്നും ഒരുമിച്ചു ചെയ്തപ്പോൾ രസകരമായി തോന്നി.  ഇതിനെല്ലാം ശേഷം കോളേജിന്റെ വക വെള്ളവും . അങ്ങനെ തിയോഫിലസിലെ എന്റെ മറ്റൊരു ദിവസം കൂടി കടന്നു പോയി ഇനി വിളവിടുപ്പ് ദിവസത്തേക്ക് ഉള്ള കാത്തിരിപ്പാണ്.

ഡിസംബർ 1

Image
ഇന്ന് ഡിസംബർ 1...ലോക എയ്ഡ്സ് ദിനം. ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കുമല്ലോ ...രാവിലെ സ്റ്റീഫൻ സർന്‍റെ യോഗാ ക്ലാസോടുകൂടി ആരംഭിച്ച ഇന്നത്തെ ദിവസം അവസാനിച്ചത് എയ്ഡ്സ് ദിനമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ ആണ്. ഇന്ന് ലോക എയ്ഡ്സ് ദിനം ആയതുകൊണ്ട് തന്നെ കോളജിൽ അതുമായി ബന്ധപ്പെട്ട് ചെറിയൊരു പ്രോഗ്രാം ഉണ്ടായിരുന്നു.            വൈകുന്നേരം 3 മണി മുതൽ 3:30 വരെ നടന്ന പ്രോഗ്രാമിൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.കോളേജ് പോർട്ടിക്കോയിൽ ആയിരുന്നു പ്രോഗ്രാം നടത്തിയത്.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജോജു സർ എയ്ഡ്സ് രോഗത്തെക്കുറിച്ച് ചെറിയൊരു പ്രഭാഷണം നടത്തി.എയ്ഡ്സ് രോഗം എങ്ങനെ ഉണ്ടാകുന്നു എന്നും, ഉണ്ടാകാനുള്ള സാധ്യതകൾ എന്താണെന്നും,അത് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ ആവശ്യമാണെന്നും സർ പറഞ്ഞു. ഒപ്പം ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ എയ്ഡ്സ് ദിന പ്രമേയം  കൂടി പറഞ്ഞു തന്നു.ശേഷം പ്രിൻസിപ്പൽ ഡോ.K.Y.ബെനഡിക്ട് സർ എയ്ഡ്‌സിന്റെ പ്രതീകമായ ചുമന്ന റിബൺ എല്ലാവർക്കും നൽകി,ഒപ്പം വെളിച്ചത്തിന്റെ പ്രതീകമായ മെഴുകുതിരി കത്തിച്ച് അദ്ദേഹം എയ്ഡ്സ് ദിന പ്രതിജ്ഞ

ഫ്രഷേഴ്‌സ് ഡേ....✨

Image
2022 ലെ 90 കാലഘട്ടം... ചില ദിനങ്ങൾ നമ്മുടെ ജീവിതത്തെ കളർ ആക്കാറുണ്ട്. എന്നാൽ ഇന്നത്തെ ദിവസം ഒരു 'ബ്ലാക്ക് & വൈറ്റ് ' അനുഭൂതിയാണ് ഉണ്ടാക്കിയത്. അതു തന്നെയാണ് ഇന്നത്തെ ദിവസത്തെ കളർ ആക്കിയതും. സീനിയേഴ്സിന്റെ ആഗ്രഹപ്രകാരം ഞങ്ങൾ ഫസ്റ്റിയേഴ്സ് 90 കളിലെ വേഷമിട്ട് കോളേജ് സെമിനാർ ഹാളിൽ അണിനിരന്നത് പുതുമയുണർത്തുന്ന ഒരു അനുഭവം ആയിരുന്നു. നമ്മുടെ പ്രിയപ്പെട്ട സീനിയേഴ്സ് ഞങ്ങൾക്കു വേണ്ടി ഒരുക്കിയ ഫ്രഷേഴ്സ് ഡേ ... എന്റെ മനസ്സിലെ തിയോഫിലസ് എന്ന പുസ്തകത്തിലെ മറ്റൊരു അടയാളപ്പെടുത്തലാണ്.. തങ്ങൾക്കു ലഭിക്കാതെ പോയ ഫ്രഷേഴ്സ് ഡേ നമുക്ക് നല്കി ആസ്വദിച്ചു കൊണ്ട് ഏവരേയും ആനന്ദത്തിലാഴ്ത്തിയ സീനിയേഴ്സിനോട്  ഒരുപാട് സ്നേഹം♥️

Talent Hunt day..

ടാലൻ്റ് ഹണ്ടിൻ്റെ അവാസനദിനം ഞങ്ങൾ സോഷ്യൽ സയൻസ് വിഭാഗത്തിൻ്റെത് ആയിരുന്നു വളരെ രസകരമായി ഞങ്ങൾ ആ പരിപാടിയെ ഉൾകൊണ്ട് പാട്ടും ഡാൻസും ഒക്കെയായി തീർത്തും രസകരമാക്കി ഇത് ടാലൻ്റ് ഹണ്ട് എന്നത് തീർത്തും ഉചിതമാണ്. ഒളിഞ്ഞിരിക്കുന്ന ഞങ്ങളിലെ കഴിവിനെ പുറത്ത് എത്തിക്കുന്നതിൽ വളരെ നിർണായകമായി തീർന്നു ഈ പരിപാടി